Home അറിവ് എസ്ബിഐക്ക് പിന്നാലെ ഭവനവായ്പാ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്കും

എസ്ബിഐക്ക് പിന്നാലെ ഭവനവായ്പാ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്കും

സ്ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും പിന്നാലെ ഐസിഐസിഐ ബാങ്കും തങ്ങളുടെ ഭവനവായ്പാ നിരക്ക് കുറച്ചു. 6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്. മാര്‍ച്ച് അഞ്ച് മുതല്‍ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഇടപാടുകാര്‍ക്ക് കുറഞ്ഞ പലിശനിരക്കായ 6.7 ശതമാനം പ്രയോജനപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 31 വരെ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് കുറഞ്ഞ പലിശനിരക്ക്.

കഴിഞ്ഞദിവസമാണ് എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്ക് കുറച്ചത്. വിവിധ പ്ലാനുകള്‍ക്ക് 6.70 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കാണ് ബാങ്ക് നിശ്ചയിച്ചത്. പലിശനിരക്കില്‍ 70 ബേസിക് പോയന്റ്ിന്റെ വരെ കുറവാണ് വരുത്തിയത്. മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്കാണ് എസ്ബിഐ ഇളവ് അനുവദിച്ചത്.