Home അറിവ് ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുന്നു.

ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുന്നു.

ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതിന്റെ ഭാഗമായി വിവിധ വെബ്സൈറ്റുകള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സാധിക്കില്ല. കാര്‍ഡ് നമ്പര്‍, എക്സ്പിരിഡേറ്റ് എന്നിങ്ങനെ ഭാവിയിലെ ഇടപാടുകള്‍ക്കായി വിവരങ്ങളൊന്നും സൂക്ഷിക്കാനാവില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഡാറ്റ ചോര്‍ത്തലിനു കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിയമം നിലവില്‍ വന്നാല്‍ ഒരു ഓണ്‍ലൈന്‍ മെര്‍ച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകള്‍ക്കും കാര്‍ഡ് ഡാറ്റ അവരുടെ സെര്‍വറില്‍ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. പകരമായി വിവരങ്ങള്‍ ഡിജിറ്റല്‍ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷന്‍ ആര്‍ബിഐ നല്‍കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാല്‍ തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നുണ്ട്.

അക്കൗണ്ട് എടുക്കുമ്പോള്‍ ഉപഭോക്താവ് ഇത്തരത്തില്‍ ടോക്കണൈസേഷനുള്ള അനുമതി നല്‍കാത്തതിനാലാണ് ഇത് നിര്‍ബന്ധമാക്കാത്തത്. എന്നാല്‍ ടോക്കണൈസേഷന്‍ നടത്തിയാല്‍ സി.വി.വി അല്ലെങ്കില്‍ ഒടിപി ഉപയോഗിച്ച്‌ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ സാധിക്കും. ടോക്കണൈസേഷന്‍ ചെയ്തില്ലെങ്കില്‍ കാര്‍ഡ് നമ്പര്‍, എക്‌സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നല്‍കി ട്രാന്‍സാക്ഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.