Home അറിവ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്; പ്രൊഫൈല്‍ പിക്ചറും സ്റ്റാറ്റസും വിചാരിക്കുന്നവര്‍ക്ക് മാത്രം കാണാം

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്; പ്രൊഫൈല്‍ പിക്ചറും സ്റ്റാറ്റസും വിചാരിക്കുന്നവര്‍ക്ക് മാത്രം കാണാം

സ്വകാര്യത എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എല്ലാവര്‍ക്കും. സ്വന്തം സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കാത്തവര്‍ ഏറെ ചുരുക്കമായിരിക്കും. ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ പ്രൈവസിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരും ഉണ്ടാകും. എന്നാല്‍ ഇനി സ്റ്റാറ്റസുകളും പ്രൊഫൈലും എല്ലാവരും കാണുമെന്ന ടെന്‍ഷന്‍ മറക്കാം.

ഏറെ സ്വകാര്യതയുള്ള പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ഉടന്‍ പുറത്തിറക്കും. നിലവില്‍ ലാസ്റ്റ് സീന്‍, പ്രൊഫൈല്‍, എബൗട്ട് ഇന്‍ഫോകളും സ്റ്റാറ്റസും കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമായി കാണാനും എല്ലാവര്‍ക്കും കാണാന്‍ വേണ്ടിയും ഓപ്ഷന്‍ ഉണ്ട്.

ഇവയെല്ലാം ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന തരത്തിലുള്ള അപ്ഡേഷന്‍ ആണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ ഫോട്ടോ, ബയോ എന്നിവ ആര്‍ക്കൊക്കെ കാണാന്‍ പറ്റുമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. ഒരു ഉപയോക്താവ് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ ഒരു കൂട്ടം ആളുകളില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവച്ചാല്‍, വാട്ട്സ്ആപ്പ് അവരുടെ വിവരങ്ങള്‍ അയാള്‍ക്ക് ലഭിക്കുന്നതും മറയ്ക്കും.

ഐഒഎസ് വെര്‍ഷനിലാണ് അപ്ഡേഷന്‍ ആദ്യം നടപ്പാക്കുക. പിന്നീട് ആന്‍ഡ്രോയിഡിലും ലഭ്യമാക്കും. നേരത്തെ, ഫോട്ടോ, വീഡിയോ മെസ്സേജുകള്‍ ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ മാഞ്ഞുപോകുന്ന ഫീച്ചര്‍ നേരത്തെ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.