Home Uncategorized അയഡിന്‍ ഏറെ പ്രധാനം; കാരണമറിയാം

അയഡിന്‍ ഏറെ പ്രധാനം; കാരണമറിയാം

രോഗ്യകരമായ സമീകൃത ഭക്ഷണം കഴിക്കാത്തതും അനാരോഗ്യകരമായ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലവും ഇന്ത്യയില്‍ പോഷകങ്ങളുടെ അഭാവം വളരെ സാധാരണമാണ്. അതുപോലെ അയഡിന്റെ അഭാവവും നിരവധി പേര്‍ക്കുണ്ട്.

ലോകത്ത് രണ്ടു ബില്യണിലധികം ആളുകള്‍ മൈക്രോന്യൂട്രിയന്റുകളുടെ അഭാവം പ്രത്യേകിച്ച് വിറ്റാമിന്‍ എ, അയഡിന്‍,സിങ്ക് എന്നിവയുടെ അഭാവം നേരിടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

ലോകത്താകമാനം തലച്ചോറിനേല്‍ക്കുന്ന ക്ഷതത്തിന് പ്രധാന കാരണം അയഡിന്റെ അഭാവമാണെന്ന് WHO ചൂണ്ടിക്കാട്ടുന്നു. അയഡിന്റെ അഭാവത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് IQ പോയിന്റ് 13.5 കുറവായിരിക്കും. ബൗദ്ധികമായ അറിവ്, തലച്ചോറിന്റെ വികാസം, പഠിക്കാനുള്ള കഴിവ് ഇവയെയെല്ലാം അയഡിന്റെ അഭാവം ബാധിക്കും. അത്രയ്ക്കും പ്രധാനമാണ് അയഡിന്‍.

പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയഡിന്‍ ആവശ്യത്തിന് ലഭിക്കുന്നത് പ്രധാനമാണ്. അഞ്ചു വയസു വരെയുള്ള കുട്ടികളുടെ മാനസിക വികാസത്തിന് അയഡിന്‍ ആവശ്യമാണെന്ന് ഗവേഷര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്ത്, സ്ത്രീകള്‍ക്കും അയഡിന്‍ ഏറെ ആവശ്യമാണ്.

അയോഡൈസ്ഡ് ഉപ്പിന്റെ ഉപയോഗം ഇന്ത്യയില്‍ 76.3 ശതമാനമാണ്. ചില സംസ്ഥാനങ്ങളില്‍ മാത്രം ഇപ്പോഴും അയഡിന്റെ അഭാവം കൂടുതല്‍ പേരില്‍ കണ്ടുവരുന്നു. ഇവിടങ്ങളില്‍ ഉപ്പ് അയഡൈസ്ഡ് ആക്കാനുള്ള തുടക്കം ശക്തിപ്പെടുത്തേണ്ടതുണ്ട്.
മാക്രോന്യൂട്രിയന്റുകളില്‍പ്പെട്ട ജീവകങ്ങളുടെ ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയവയും മാക്രോന്യൂട്രിയന്റുകളില്‍ പെടും. അയഡിന്റെ അഭാവം മൂലമുള്ള രോഗങ്ങള്‍ തടയാന്‍ സമീകൃത ഭക്ഷണം ആവശ്യമാണ്.