Home Uncategorized റിയർ വ്യൂ മിററിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

റിയർ വ്യൂ മിററിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

വാഹമോടിക്കുമ്പോൾ റിയര്‍ വ്യൂ മിററിന്റെ ഉപയോഗം വളരെ പ്രാധാന്യമേറിയതാണ്. കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിററുകള്‍.റിയര്‍ വ്യൂ മിറര്‍ സംബന്ധിച്ച്‌ കേരള പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

യാത്ര ആരംഭിക്കുന്നതിന് മുമ്ബ് വാഹനങ്ങളിലെ റിയര്‍വ്യൂ മിററുകളില്‍ കാഴ്ച മറയ്ക്കും വിധം പൊടിയില്ല എന്ന് ഉറപ്പിക്കുക. വാഹനത്തിന്റെ പിന്‍വശത്തിന്റെ ഒരു ചെറിയ ഭാഗവും പുറകില്‍ വരുന്ന വാഹനത്തെ കൃത്യമായി കാണാനും പറ്റുന്ന രീതിയിലാണ് റിയര്‍ വ്യൂ മിറര്‍ ക്രമീകരിക്കേണ്ടത്. ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിറര്‍ അഡ്ജസ്റ്റ് ചെയ്യുന്നതിന് മുമ്ബ്, തലയുയര്‍ത്തി ശരിയാംവണ്ണം ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുക. തുടര്‍ന്ന് വലത് റിയര്‍ മിററില്‍, കാറിന്റെ പിന്‍വശം ഏറ്റവും കുറവുള്ള രീതിയില്‍ കാണാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ റോഡിലേക്കുള്ള കാഴ്ചപരിധി വര്‍ധിപ്പിക്കാം. സമാനമായ രീതിയില്‍ ഇടത് റിയര്‍ മിററും ക്രമീകരിക്കുക.സൈഡ് റിയര്‍-വ്യൂ മിററുകളില്‍ ബ്ലൈന്‍ഡ് സ്‌പോട് മിറര്‍ നല്‍കുന്നത് ഇന്ന് പതിവാണ്. വശങ്ങളിലേക്ക് കൂടുതല്‍ കാഴ്ചപരിധി ഒരുക്കുകയാണ് ബ്ലൈന്‍ഡ് സ്‌പോട് മിററുകളുടെ ദൗത്യം.

പിന്‍വശത്തേക്കുള്ള കാഴ്ചപരിധി ബ്ലൈന്‍ഡ് സ്‌പോട് മിററുകള്‍ വര്‍ധിപ്പിക്കുമെങ്കിലും, ഇവ ചിലപ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ബ്ലൈന്‍ഡ് സ്‌പോട് മിററിലുള്ള ദൃശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നതാണ് ഇതിനു കാരണം.

തിരക്കിട്ട റിയര്‍-വ്യൂ മിററുകളുടെ അഡ്ജസ്റ്റ്‌മെന്റിനിടെ വിരലടയാളങ്ങള്‍ പതിയുന്നത് ഒഴിവാക്കണം. റിയര്‍-വ്യൂ മിററുകളിലെ വിരലടയാളങ്ങള്‍ കാഴ്ച പരിധിയും വ്യക്തതയും കുറയ്ക്കും