Home അറിവ് കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍; നിയന്ത്രണം മറികടന്നാല്‍ കര്‍ശന നടപടി

കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍; നിയന്ത്രണം മറികടന്നാല്‍ കര്‍ശന നടപടി

സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ ചുമതല വഹിക്കുന്നത് ഇനി മുതല്‍ പോലീസ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കണ്ടെയെന്‍മെന്റ് സോണുകളില്‍ നിന്നും നിയന്ത്രണം ലംഘിച്ച് പുറത്ത് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. കണ്ടെയ്ന്‍മെന്റെ് സോണുകളില്‍ നിന്നും പുറത്തേക്ക് കടക്കാനോ അകത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.

സോണ്‍ പ്രഖ്യാപിക്കുന്നതിനായി അറിയിപ്പ് കിട്ടിയാല്‍ ജനങ്ങള്‍ ഒരു ദിവസത്തിനകം തയ്യാറെടുക്കണം. സോണുകളില്‍ ഒന്നോ രണ്ടോ കടകള്‍ മാത്രമായിരിക്കും തുറക്കുന്നത് ഇവയെല്ലാം കര്‍ശന നിയന്ത്രണത്തിലായിരിക്കും, കടയില്‍ എത്തി നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കാന്‍ അനുവദിക്കില്ല.

അവശ്യ സാധനങ്ങള്‍ക്ക് കടയിലെ നമ്പറിലേക്ക് വിളിച്ച് പറഞ്ഞാല്‍ വീട്ടില്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാകും. പ്രവര്‍ത്തിക്കുന്ന കടകളുടെ നമ്പറുകള്‍ പഞ്ചായത്തുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ജനങ്ങള്‍ക്ക് എത്തിക്കും.

മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും അത്യാവശ്യ മരുന്നുകള്‍ വീട്ടിലേക്ക് എത്തിച്ച് കൊടുക്കും. സോണ്‍ തുറക്കുന്നതിന് മുന്‍പ് ജനങ്ങളെ അറിയിക്കും അപ്പോള്‍ തന്നെ അവശ്യ സാധനങ്ങള്‍ വീട്ടില്‍ സ്‌റ്റോക്ക് ചെയ്യണം. ഈ പ്രദേശത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനോ കൊണ്ടു നടന്നു വില്‍ക്കുന്നതിനോ അനുവദിക്കില്ല. പാല്‍, പത്രം എന്നിവയ്ക്ക് വേണ്ട കരുതലകള്‍ എടുത്ത് എത്തിക്കാന്‍ ശ്രമിക്കും.

ഡോക്ടര്‍ സന്ദര്‍ശനം ഓണ്‍ലൈന്‍ വഴി ആക്കണം എന്നാണ് നിര്‍ദേശം, അത്യാവശ്യമെങ്കില്‍ പോലീസ് വാഹനം ഏര്‍പ്പാടാക്കും. അടിയന്തിര സേവനം ആവശ്യമുള്ളവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും സഹായം ലഭിക്കും.