Home ഫോട്ടോസ് ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുമ്പോള്‍ നിങ്ങള്‍ ശരിയ്ക്കും നൃത്തം ചെയ്യും; സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ട്

ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുമ്പോള്‍ നിങ്ങള്‍ ശരിയ്ക്കും നൃത്തം ചെയ്യും; സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ട്

നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ നടിയും മോഡലുമാണ് സാനിയ ഇയ്യപ്പന്‍. സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന് സിനിമയില്‍ എത്തിയപ്പോഴും വന്‍ സ്വീകരമാണ് സാനിയക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ എപ്പോഴും സജീവമായ സാനിയ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ കടം കൊണ്ടാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുമ്പോള്‍ നിങ്ങള്‍ ശരിയ്ക്കും നൃത്തം ചെയ്യും’ സാനിയയുടെ ചിത്രങ്ങള്‍ക്ക് നിറഞ്ഞ പ്രശംസയാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ലഭിക്കുന്നത്. നൃത്ത പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സീരീസ് ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് പകര്‍ത്തിയിരിക്കുന്നത്.