അന്ന് കാഴ്ച്ചയില്ലാത്തവനെന്ന കളിയാക്കല്‍ ഏറ്റുവാങ്ങി… ഇന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 804ാം റാങ്കുക്കാരനാണ് ഗോകുല്‍

    2019 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷ റിസര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ വിജയത്തിന്റെ പുഞ്ചിരിയ്ക്കും അപ്പുറത്ത് അതീജീവനത്തിന്റെ കഥയായിരുന്നു ഗോകുലിന് പറയാനുണ്ടായിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കാഴ്ച്ചയ്ക്ക് പരിമിധി നേരിട്ട ഗോകുല്‍ സഹപാഠിക്കളുടെ കളിയാക്കലുകള്‍ ഒരുപാട് ഏറ്റുവാങ്ങി. അവിടെ നിന്നെല്ലാം കൈപ്പിടിച്ച് നടത്തിയത് അമ്മയാണെന്ന് ഗോകുല്‍ പറയുന്നു.

    സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നത്തിലേക്ക് നടന്നെത്താന്‍ ഈ ചെറുപ്പക്കാരന്‍ വര്‍ഷങ്ങളോളം ഒന്നും പരിശ്രമിച്ചിട്ടില്ല. അതീവ പരിശ്രമത്തിന്റെ ഒരു വര്‍ഷം. കാഴ്ച്ചയുള്ളവര്‍ പോലും വര്‍ഷങ്ങളോളം കോച്ചിങ് ക്ലാസ്സുകള്‍ക്ക് പോയും റിപ്പീറ്റ് ചെയ്തും പരീക്ഷ എഴുതുമ്പോള്‍ ഗോകുലിന് പ്രചോദനമായത് 2018 ലെ പ്രളയമായിരുന്നു. ഈ സമയത്ത് കലക്ടര്‍ന്മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചറിഞ്ഞു, അപ്പോഴാണ് ഒരു സിവില്‍ സര്‍വ്വീസ് ഓഫീസര്‍ക്ക് ഇത്രയെല്ലാം ചെയ്യാം കഴിയും എന്ന് മനസ്സിലായത് എന്ന് ഗോകുല്‍ പറയുന്നു. അവിടെ നിന്നും മനസ്സില്‍ കയറികൂടിയ സ്വപ്‌നത്തിന് പുറകില്‍ യാത്ര തുടങ്ങി.

    കോച്ചിങ് ഇല്ലാതെയാണ് ഗോകുല്‍ പ്രലിമിനറി പരീക്ഷ എഴുതിയത്. സിലബസ് മുഴുവന്‍ കവര്‍ ചെയ്തിരുന്നു. ചെറിയ പ്രായത്തിലെ പത്രം വായിക്കുമായിരുന്നു. അമ്മായണ് ആദ്യമൊക്കെ പത്രം വായിച്ചു തന്നിരുന്നത്. പിന്നീട് ആ ശീലം എന്നോടൊപ്പം വളര്‍ന്നു. പരീക്ഷ പാസായതിന് ശേഷമാണ് കോച്ചിങ് ക്ലാസ്സില്‍ ചേര്‍ന്നത്. റിസള്‍ട്ട് വന്നപ്പോള്‍ 804ാം റാങ്ക്. സത്യത്തില്‍ എന്റെ മാതാപിതാക്കളാണ് ഈ വിജയത്തിന് കാരണം. അവരുടെ കൈപ്പിടിച്ച് നടന്നാണ് ഞാന്‍ ഇതുവരെ എത്തിയത് എന്നും ഗോകുല്‍ പറഞ്ഞു. പരിമിതികള്‍ ഒരിക്കലും ലക്ഷ്യത്തിലേക്കുള്ള തടസ്സമല്ലെന്നും എന്തിനെയും അതിജീവിക്കാനുള്ള കരുതലാണ് ജീവിതത്തില്‍ വേണ്ടെതെന്നും ഗോകുല്‍ പറയുന്നു.