Home അറിവ് ഒടിപി പ്രശ്‌നത്തില്‍ വന്‍വര്‍ധന; പുതിയ എസ്എംഎസ് നിയമം മരവിപ്പിക്കുന്നു

ഒടിപി പ്രശ്‌നത്തില്‍ വന്‍വര്‍ധന; പുതിയ എസ്എംഎസ് നിയമം മരവിപ്പിക്കുന്നു

ടിപി(ഒണ്‍ ടൈം പാസ്വേര്‍ഡ്) പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് പുതിയതായി ഏര്‍പ്പെടുത്താനിരുന്ന എസ്എംഎസ് നിയമം വരുന്ന ഏഴു ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിയന്ത്രണം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇന്ത്യന്‍ ബാങ്കുകളുടെ അസോസിയേഷന്‍, റിസര്‍വ് ബാങ്ക് എന്നിവ ട്രായിയുമായി ബന്ധപ്പെട്ടിരുന്നു.

തുടക്കത്തില്‍, 2021 മാര്‍ച്ച് 7 നകം പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി എല്ലാ ടെലികോം ദാതാക്കള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതാണ് റെഗുലേറ്ററി ഏഴു ദിവസത്തേക്ക് വൈകിപ്പിച്ചത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനായി രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ സ്ഥാപനങ്ങളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ടു.

സ്പാം സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കുകയെന്നതാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം. പുതിയ എസ്എംഎസ് നിയമങ്ങള്‍ 2018 ല്‍ അവതരിപ്പിക്കുകയും 2021 മാര്‍ച്ച് 8 മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നടപ്പാക്കുകയും ചെയ്തു. ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ (ടിസിസിപിആര്‍) നടപ്പാക്കാന്‍ ദില്ലി ഹൈക്കോടതി ഫെബ്രുവരിയില്‍ ട്രായ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എസ്എംഎസ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിന് വാണിജ്യ ആശയവിനിമയം (യുസിസി) അല്ലെങ്കില്‍ സ്പാം കോളും സന്ദേശങ്ങളും തടസ്സപ്പെടുത്തുന്നതിനായിരുന്നു ഇത്. പുതിയ നിയമം അനുസരിച്ച്, എല്ലാ എസ്എംഎസ് സന്ദേശങ്ങളും ഉപയോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് പരിശോധിക്കേണ്ടതുണ്ട്, കൂടാതെ എല്ലാ സന്ദേശങ്ങളും ട്രായ് ടിഎല്‍റ്റി പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒടിപി പോലുള്ള ആശയവിനിമയ സന്ദേശങ്ങള്‍, പരിശോധന കോഡുകള്‍, ബിസിനസ് എസ്എംഎസ് എന്നിവ ഉള്‍പ്പെടെ എല്ലാ അറിയിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.