Home ആരോഗ്യം മസ്തിഷ്‌കാഘാതം; പ്രതിരോധിക്കാന്‍ ചിലത് ശ്രദ്ധിക്കാം

മസ്തിഷ്‌കാഘാതം; പ്രതിരോധിക്കാന്‍ ചിലത് ശ്രദ്ധിക്കാം

ക്തയോട്ടത്തിലെ തടസം കാരണം തലച്ചോറില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. പ്രായമായവരില്‍ ദീര്‍ഘകാല വൈകല്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്കുകള്‍.എന്നിരുന്നാലും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഈ രോഗം ഒഴിവാക്കാനാകും.

കോവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങള്‍ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മസ്തിഷ്‌കാഘാതത്തെ തടയാമെന്ന് ദില്ലിയിലെ എച്ച്സിഎംസിടി മണിപ്പാല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഖുശ്ബു ഗോയല്‍ പറഞ്ഞു.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കുന്നു. നാരുകള്‍, കലോറികള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള സമീകൃതാഹാരം ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ സ്‌ട്രോക്ക്, മറ്റ് ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നത്.

സോഡിയം, ഉപ്പ്, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, കൊളസ്‌ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ള ആളുകള്‍ മാംസം കഴിക്കുന്നത് നിയന്ത്രിക്കുകയും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുകയും വേണം.

അലസമായ ജീവിതശൈലി ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയുയും പേശികളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ഇല്ലാതാക്കുന്നു. അതിനാല്‍, സജീവമല്ലാത്ത ജീവിതശൈലി ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 15 മിനുട്ട് വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കണമെന്ന് ഡോ. ഗോയല്‍ പറഞ്ഞു.

പുകവലിയും പുകയില വസ്തുക്കളും ഹാനികരവും മരണ സാധ്യതയും സ്ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. പുകയിലയില്‍ 7000 വിഷരാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ ബാധിക്കുകയും ശരീരകോശങ്ങളെ നശിപ്പിക്കുകയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നു. രക്തചംക്രമണവും ശ്വാസകോശ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. മാത്രമല്ല സ്‌ട്രോക്കിന്റെയും അനുബന്ധ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.

അമിതമായ മദ്യപാനം ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അമിതമായ ആല്‍ക്കഹോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും, കൂടാതെ ഏട്രിയല്‍ ഫൈബ്രിലേഷന്‍, കാര്‍ഡിയോമയോപ്പതി, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിലെ അസന്തുലിതാവസ്ഥയുടെ ഫലമാണ് ജീവന് ഭീഷണിയായ ഏതൊരു രോഗവും.