Home അറിവ് വയനാട്ടില്‍ പടര്‍ന്ന് പിടിക്കുന്നത് വിര്‍ലാന്റ് എന്ന വിഭാഗത്തില്‍പ്പെടുന്ന കൊറോണ വൈറസ് എന്ന് മാധ്യമ റിപ്പോര്‍ട്ട്… എന്നാല്‍...

വയനാട്ടില്‍ പടര്‍ന്ന് പിടിക്കുന്നത് വിര്‍ലാന്റ് എന്ന വിഭാഗത്തില്‍പ്പെടുന്ന കൊറോണ വൈറസ് എന്ന് മാധ്യമ റിപ്പോര്‍ട്ട്… എന്നാല്‍ സത്യാവസ്ഥ ഇങ്ങനെ…

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചെറിയ തെറ്റുകള്‍ പോലും വലിയ ഭീതിയ്ക്ക് വഴിയൊരുക്കാം. ഇതിന് വലിയൊരു ഉദ്ദാഹരണമാണ് കഴിഞ്ഞ ദിവസത്തില്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമത്തില്‍ വന്ന വാര്‍ത്ത്. വാക്കുകള്‍ മനസ്സിലാക്കുന്ന തെറ്റിദ്ധാരണയില്‍ നിന്നാകാം ഇത്തരത്തില്‍ ഒരു തെറ്റ് പറ്റിയത് എങ്കിലും പ്രേക്ഷകര്‍ക്കും രോഗഭീതിയില്‍ കഴിയുന്നവര്‍ക്കും വലിയ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വാര്‍ത്തയാണിത്.

വയനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി വൈറസ് അതിവേഗത്തില്‍ സമ്പര്‍ക്കം വഴി പടര്‍ന്ന് പിടിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ ഈ വൈറസ് വിര്‍ലാന്റ് വിഭാഗത്തില്‍പ്പെടുന്ന വൈറസ് ആണെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ആരോഗ്യ രംഗത്തുള്ളവര്‍ സ്ഥിരീകരണവുമായി എത്തിയിട്ടുമില്ല. കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചപ്പോള്‍ പരിഭ്രാന്തി പരത്തുന്ന ഒന്നും അതിന് പുറകില്‍ ഇല്ലെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

ഇംഗ്ലീഷില്‍ Virulent എന്ന വാക്ക് വിര്‍ലാന്റ് എന്ന് വായിച്ചതോ മനസ്സിലാക്കിയതോ ആണ് തെറ്റിന് പുറകിലെ കാരണം. Virulent എന്നാല്‍ അപകടകാരി എന്നാണ് അര്‍ത്ഥം. എല്ലാതെ വിര്‍ലാന്റ് വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് എന്ന രീതിയുള്ള യാതൊരു ശാസ്ത്രീയ തെളിവുകളും ഇതിന് പുറകില്‍ ഇല്ല. ഈ വാര്‍ത്ത അതീവ ഗൗരവ്വത്തോട് കൂടി തന്നെയായിരിക്കും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകുക, അപ്പോള്‍ വയനാട്ടില്‍ രോഗ ഭീതിയില്‍ കഴിയുന്നവര്‍ എത്ര മാനസിക സംഘര്‍ഷം ഈ വാര്‍ത്തയെ തുടര്‍ന്ന് അനുഭവിച്ചിട്ടുണ്ടാകാം. ഇതൊരു വ്യാജ വാര്‍ത്തയല്ല. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ വരുത്തുന്ന തെറ്റുകള്‍ വ്യാജ വാര്‍ത്തകളേക്കാള്‍ ദോഷം ചെയ്യും എന്ന് മറന്ന് പോകരുത്. തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ഇതൊരു തിരുത്തു കൂടിയാണ്.