Home അറിവ് വാട്ട്‌സ്ആപ്പ് ഉള്‍പ്പെടയുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും ഹാക്ക് ചെയ്യപ്പെടുന്നു എന്ന് കേരള പോലീസ് :...

വാട്ട്‌സ്ആപ്പ് ഉള്‍പ്പെടയുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും ഹാക്ക് ചെയ്യപ്പെടുന്നു എന്ന് കേരള പോലീസ് : നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഈ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി വാട്ട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നു എന്ന പരാതികള്‍ നിരവധി ലഭിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബില്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും സ്വന്തം ഈ മെയില്‍ ഐഡ് വാട്ട്‌സ് ആപ്പില്‍ ആഡ് ചെയ്യുവാന്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. സാധാരണക്കാര്‍ക്ക് പലര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തതയില്ല. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്….

Gepostet von Kerala Police Cyberdome am Samstag, 1. August 2020
  • വാട്ട്‌സ് ആപ്പിലെ സെറ്റിംങ്‌സ് തുറന്ന് അക്കൗണ്ട് എന്ന മെന്യു എടുക്കുക.
  • ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുറന്ന് ഇനേബിള്‍ ക്ലിക്ക് ചെയ്യുക.
  • ആറ് അക്കമുള്ള ഒരു പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക, അടുത്ത വിന്‍ഡോയില്‍ ഈ നമ്പര്‍ ഒന്ന് കൂടി ആവര്‍ത്തിക്കുക.
  • ഇ മെയില്‍ ഐഡി നല്‍കുക
  • പിന്നീട് ഈ നമ്പറില്‍ വാട്ട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ രഹസ്യ നമ്പര്‍ ആവശ്യപ്പെടും. അതിനാല്‍ നമ്പര്‍ മറക്കാതെ സൂക്ഷിക്കുക.