മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്, കുറ്റവാളികള്‍ കൂടുതല്‍ കരുത്തോടെ ഇന്നും അധികാരത്തില്‍.. ഈ കുടുംബത്തിന് ആര് നീതി നല്‍കും

    ‘ഒരുപാട് സ്വപനങ്ങളുള്ള ആളായിരുന്നു, ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒരുപാട് പുസ്തകങ്ങള്‍ എഴുതണം, യാത്രകള്‍ ചെയ്യണം, ആളുകളെ സഹായിക്കാന്‍ കഴിയുന്ന ഓഫീസ് തുടങ്ങണം’ ഭാര്യ ജസീലയുടെ ഇടറിയ വാക്കുകളാണിത്. എത്രമാത്രം നിഷ്‌ക്കളങ്കമായ ഒരു വ്യക്തിയെ കൊന്നുകളഞ്ഞിട്ട് അപകട മരണം എന്ന് ചിത്രീകരിച്ച് അധികാരത്തില്‍ കഴിയുന്ന കഴുകന്‍ന്മാരുടെ ക്രൂരതയ്ക്ക് ഇന്ന് ഒരു വയസ്സ് തികയുകയാണ്.

    സിറാജ് പത്രത്തിന്റെ റിപ്പോര്‍ട്ടറായ ബഷീര്‍ രാത്രിയില്‍ ജോലി കഴിഞ്ഞ് വരുമ്പോഴാണ് മദ്യപിച്ച് വാഹനമോടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് കൊല്ലപ്പെടുന്നത്. കുറ്റവാളി ഉയര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും കുറ്റവാളിയെ രക്ഷപ്പെടുത്താനും പോലീസ് ആവോളം ശ്രമിച്ചു. ഒടുവില്‍ തെളിവില്ലെന്ന വാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തെറ്റുകളും തെളിവുകളും എത്രനാള്‍ ഒളിപ്പിച്ച് വെയ്ക്കാന്‍ നിയമം നടപ്പിലാക്കേണ്ടവര്‍ക്ക് സാധിക്കും.

    തന്റെ ഭര്‍ത്താവിനെയും ആ കുഞ്ഞുമക്കളുടെയും അബ്ബയെയും കൊന്നും കളഞ്ഞവരോട് ക്ഷമിക്കാന്‍ തന്നെയാണ് അവര്‍ തന്നെ ശ്രമിക്കുന്നത്, അവസാനമായി ഒന്ന് മാത്രമേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ… ബഷീറിന്റെ മരണം നടന്നു എന്ന് പറയുന്ന സ്ഥലത്ത് വെച്ച് നഷ്ടപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തി തരണം. അതില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയുണ്ട്… ഈ ഇരമ്പുന്ന സങ്കട കടലിന് എന്തുത്തരമാണ് അധികാരികളേ നിങ്ങള്‍ക്ക് നല്‍കാനുള്ളത്.