ഇന്റര്‍നെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില്ല ഫയര്‍ഫോക്സിൽ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.
പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകള്‍ അത്ര നിസാരമല്ലെന്നും കമ്പ്യൂ ട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആന്റി വൈറസ് സോഫ്ട്‌വെയറുകളെ മറികടക്കാനും സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും നിയന്ത്രണമില്ലാതെ കോഡിംഗ് നടത്താനും ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ചയിലൂടെ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരം പ്രവൃത്തികളിലൂടെ ഹാക്കര്‍മാര്‍ക്ക് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.പോപ് അപ്പുകള്‍, ടെംപററി ഫയലുകള്‍, ചില പ്രത്യേക സ്ക്രിപ്റ്റുകള്‍ എന്നിവ ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അനുവാദം നല്‍കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സുരക്ഷാ വീഴ്ച. ഇത് വളരെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത് മറികടക്കാനുള്ള ഏറ്രവും മികച്ച മാര്‍ഗം മോസിലയുടെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുകയെന്നതാണ്.
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോസില്ല 98 അപ്ഡേഷന് മുമ്പുള്ള എല്ലാ വേര്‍ഷനിലും ഈ പിശക് കണ്ടെത്തിയിട്ടുണ്ട്.