Home അന്തർദ്ദേശീയം ലോകത്തിലെ ഏറ്റവും സന്തുഷ്ടർ ഈ രാജ്യക്കാർ..

ലോകത്തിലെ ഏറ്റവും സന്തുഷ്ടർ ഈ രാജ്യക്കാർ..

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടർച്ചയായി അഞ്ചാം വട്ടവും ഫിൻലൻഡ്​ തെരഞ്ഞെടുക്കപ്പെട്ടു.പട്ടികയിൽ 136ാം സ്ഥാനത്താണ്​ ഇന്ത്യ.

ഐക്യരാഷ്ട്രസഭയുടെ സ്​പോൺസർഷിപ്പിൽ നടത്തിയ സര്‍വേയിൽ അഫ്​ഗാനിസ്താനാണ്​ പട്ടികയിൽ ഏറ്റവും പിന്നിൽ​. ലെബനാനാണ്​ അഫ്​ഗാന്​ തൊട്ടുപിറകിലുള്ളത്​.

.ഇത്തവണയും യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയിൽ മുന്നില്‍ നിൽക്കുന്നത്​. ഡെന്‍മാര്‍ക്കാണ്​ ഫിൻലൻഡിന്​ പിന്നിൽ രണ്ടാം സ്ഥാനത്ത്. ഐസ്​ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതർലന്‍ഡ്‌സ്, ലക്സംബർഗ്​, സ്വീഡൻ, നോർവേ, ഇസ്രയേൽ, ന്യൂസിലൻഡ്​ എന്നീ രാജ്യങ്ങളാണ്​ ആദ്യ പത്തിൽ ഇടം പിടിച്ചത്​​.

ഇന്ത്യ ഉൾപ്പടെ 146 രാജ്യങ്ങളിലായാണ് വേൾഡ്​ ഹാപ്പിനസ്​ റിപ്പോർട്ട്​ തയാറാക്കാനായി അഭിപ്രായ സർവേ നടത്തിയത്. ഇത്​ 10ാം തവണയാണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിക്കുന്നത്​. ബംഗ്ലാദേശ്​ (94) പാകിസ്താൻ (121), ശ്രീലങ്ക (127), മ്യാൻമർ (126) എന്നിങ്ങനെയാണ്​​ ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം