Home ആരോഗ്യം മനസ് തുറന്ന് ചിരിക്കൂ; ചിരിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ പലതാണ്

മനസ് തുറന്ന് ചിരിക്കൂ; ചിരിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ പലതാണ്

എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനസിനെ എന്തൊക്കെ കാര്യങ്ങള്‍ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ചിരിക്കുന്നത് കൊണ്ടുള്ള ?ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് സൈക്കോളജിസ്റ്റ് റേച്ചല്‍ ഗോള്‍ഡ്മാന്‍ പറയുന്നു. ചിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആയുസ്സ് നീട്ടിയേക്കാം. 2010 ലെ ഒരു പഠനത്തില്‍ യഥാര്‍ത്ഥവും തീവ്രവുമായ പുഞ്ചിരി ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചിരി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശരിയായ രീതിയില്‍ രക്തയോട്ടം നടത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിലൂടെ പുഞ്ചിരി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും. പുഞ്ചിരി രക്തസമ്മര്‍ദ്ദത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തുന്നതായി റേച്ചല്‍ ഗോള്‍ഡ്മാന്‍ പറഞ്ഞു. ചിരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ സമ്മര്‍ദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും. ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകള്‍ക്കു വരുന്ന മാറ്റം തലച്ചോര്‍ മനസിലാക്കിയാണ് എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എന്‍ഡോര്‍ഫിനുകള്‍ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികള്‍ എന്നാണു പറയാറുള്ളത്. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. മനോഹരമായ ചില ചിരികള്‍ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും .ചിരിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി. ചിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചാരിറ്റി സ്‌മൈല്‍ ട്രെയിനിന്റെ സിഇഒ സൂസന്ന ഷേഫര്‍ പറയുന്നു. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂസന്ന ഷേഫര്‍ പറയുന്നു. ചിരി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശരിയായ രീതിയില്‍ രക്തയോട്ടം നടത്താന്‍ സഹായിക്കുന്നു. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാന്‍ ചിരിയ്ക്ക് സാധിക്കും.