Home വാണിജ്യം ഇനി എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരം

ഇനി എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരം

ടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ അടുത്ത എടിഎമ്മിലേക്ക് ഓടുന്നത് പതിവ് സംഭവമാണ്. ഇനി എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ട് നിര്‍ദേശം നല്‍കിയ ശേഷം പണം ലഭിക്കാത്ത അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട്. അതേസമയം പണം അക്കൗണ്ടില്‍ നിന്ന് പോയതായി മെസേജും ലഭിക്കും. ഈ പണം തിരിച്ച് അക്കൗണ്ടില്‍ കയറുമെങ്കിലും ചിലപ്പോള്‍ സമയം എടുക്കാറുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അഞ്ച് ദിവസത്തിന് ശേഷവും ഉടമയുടെ അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആര്‍ബിഐയുടെ പുതിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. എടിഎം മെഷിന്റെ തകരാര്‍ മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണം. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നവര്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്‍കുന്നതാകും ഉചിതം.

ആര്‍ബിഐ നിര്‍ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം തുടര്‍ന്നുള്ള ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണം. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.