Home വാണിജ്യം വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി; കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും തുടങ്ങി നിരവധി സൗകര്യങ്ങള്‍

വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി; കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും തുടങ്ങി നിരവധി സൗകര്യങ്ങള്‍

നി മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. കെഎസ്ആര്‍ടിസിയുടെ പുതിയ ബസിലാണ് അതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. പുതിയ എസി ബസിലാണ്, ഒരേസമയം 16 പേര്‍ക്കു താമസ സൗകര്യമൊരുങ്ങുന്നത്.

ബസില്‍ കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കംപാര്‍ട്മെന്റുകളാണ് സജ്ജമാക്കുന്നത്. നിരക്ക് തീരുമാനിച്ചിട്ടില്ല.
മൂന്നാര്‍ ഡിപ്പോയിലാണ് ബസ് പാര്‍ക്ക് ചെയ്യുക. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം.

മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണിത്. ജീവനക്കാര്‍ക്കു വിശ്രമിക്കുന്നതിനായി പ്രധാന ഡിപ്പോകളില്‍ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.