Home വാണിജ്യം കറന്‍സി നോട്ടുകള്‍ വൈറസ് എത്ര സമയം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കറന്‍സി നോട്ടുകള്‍ വൈറസ് എത്ര സമയം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ളുകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന വസ്തുവാണ് കറന്‍സി നോട്ടുകള്‍. കോവിഡ് കാലത്തെ ശരിയായ രീതിയിലുള്ള കറന്‍സി ഇടപാടുകള്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

പണമിടപാടുകള്‍ക്കു മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കണം. വ്യക്തികളുമായോ മറ്റു സ്ഥാപനങ്ങളുമായോ നടത്തുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് നല്ലത്. ഇത്തരത്തില്‍ ലഭിക്കുന്ന കറന്‌സികള്‍ കയ്യിലുള്ള കറന്‍സിയുമായി കൂട്ടിക്കലര്‍ത്താതെ പ്രത്യേകമായി സൂക്ഷിക്കുക.

ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉചിതം. കറന്‍സികള്‍ എണ്ണുന്ന സമയത്ത് ഉമിനീര്‍ തൊട്ട് എണ്ണാന്‍ പാടില്ല. നാണയം/നോട്ടുകളുടെ വിനിമയം പരമാവധി കുറയ്ക്കുക. ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുന്നത് ഈ സമയത്ത് കൂടുതല്‍ നല്ലത്.