Home വാഹനം നിരത്തുകള്‍ കൈയടക്കി ഇലക്ട്രിക് ഓട്ടോകള്‍; ഇതുവരെ പുറത്തിറക്കിയത് 5000 ട്രിയോ

നിരത്തുകള്‍ കൈയടക്കി ഇലക്ട്രിക് ഓട്ടോകള്‍; ഇതുവരെ പുറത്തിറക്കിയത് 5000 ട്രിയോ

ലക്ട്രിക് ഓട്ടോയില്‍ വിപ്ലവം തീര്‍ക്കാനൊരുങ്ങി മഹേന്ദ്ര ഇലക്ട്രിക്. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ആണ് ട്രിയോ ത്രീ വീലര്‍ പുറത്തിറക്കിയത്. ഇതുവരെ 5000 ട്രിയോയാണ് നിരത്തുകളിലെത്തിയതെന്ന് മഹീന്ദ്ര ഇലക്ട്രിക് അറിയിച്ചു. 2018 നവംബറിലാണ് മഹീന്ദ്രയുടെ ട്രിയോ ഓട്ടോറിക്ഷ നിരത്തുകളിലെത്തി തുടങ്ങിയത്. 1.36 ലക്ഷം രൂപ മുതലാണ് ട്രിയോയുടെ വില.

ഇന്ത്യയിലെ 400ഓളം ജില്ലകളിലായാണ് 5000 ട്രിയോകള്‍ ഓടുന്നത്. എട്ട് കിലോവാട്ട് പവറും 42 എന്‍എം ടോര്‍ക്കുമേകുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ട്രിയോ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 265 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. അതേസമയം, ഒന്നര ലക്ഷം കിലോമീറ്ററാണ് ബാറ്ററിക്ക് ആയുസ് ഉറപ്പ് നല്‍കുന്നത്.

400 ഗ്രാമങ്ങളിലായി 5000 ട്രിയോകള്‍ 35 ദശലക്ഷം കിലോമീറ്റര്‍ ഓടിയതിലൂടെ 1925 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാകുന്നത് ഒഴിവായിട്ടുണ്ടെന്നാണ് കണക്ക്.

ട്രിയോയില്‍ നല്‍കിയിട്ടുള്ള ഡ്രൈവ് ബൈ വയര്‍ സംവിധാനത്തിലൂടെ ഡ്രൈവ് ആയാസരഹിതമാക്കാന്‍ സഹായിക്കുന്നുണ്ട്. ഇതിനുപുറമെ, 12.7 ഡിഗ്രി വരെ ചരിവുള്ള സ്ഥലങ്ങളിലും ട്രിയോ അനായാസം കയറുമെന്നുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.