Home ആരോഗ്യം എന്താണ് സൂര്യാതപം? മുൻകരുതലുകൾ ഇങ്ങനെ..

എന്താണ് സൂര്യാതപം? മുൻകരുതലുകൾ ഇങ്ങനെ..

കൊടുംവേനലിൽ ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ അത്യാഹിതമാണ്​ സൂര്യാതപം. ഒരുകാലത്ത്​ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂര്യാതപം വേനൽ കനത്തതോടെ കേരളത്തിലും വ്യാപകമായി.
കഠിനമായ ചൂടിനെ തുടർന്ന്​ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നതാണ്​ സൂര്യാതപത്തിന്​ കാരണം. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടു​േമ്പാഴാണ്​ ഹൃദയം, കരൾ, തലച്ചോർ, വൃക്കകൾ, ശ്വാസകോശം എന്നീ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നത്​. സൂര്യാതപം മൂലമുള്ള മരണകാരണവും ഇതുതന്നെയാണ്​.

സൂര്യാതപമേറ്റ വ്യക്തിക്ക്​ ഉടൻ ശരീരം തണുപ്പിക്കുന്നതിന്​ തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണസാധ്യത ഏറെയാണ്.
സൂര്യാതപമേറ്റ വ്യക്തിയെ ഉടൻതന്നെ തണലുള്ള സ്ഥലത്തേക്ക്​ മാറ്റണം. വസ്​ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ദേഹം തണുത്ത വെള്ളംകൊണ്ട്​ തുടർച്ചയായി തുടക്കണം. വെള്ളത്തിൽ മുക്കിയ കട്ടിയുള്ള കോട്ടൺ ഷീറ്റുകൊണ്ട്​ ദേഹം പൊതിയാവുന്നതാണ്​. ​ ഐസ്​ കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നതും​ ശരീര താപനില കുറക്കാൻ സഹായിക്കും. ശക്തിയായി വീശുകയും ഫാൻകൊണ്ട്​ ശരീരം തണുപ്പിക്കുകയും ചെയ്യാവുന്നതാണ്​. കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത്​ രക്തക്കുഴലുകൾ വികസിക്കാൻ നല്ലതാണ്. സൂര്യാതപമേറ്റയാളെ എത്രയുംവേഗം തീവ്രപരിചരണ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കണം.