Home ആരോഗ്യം കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എച്ച്‌ഐവി ഫലം പോസിറ്റീവ്; പരീക്ഷണം നിര്‍ത്തി വെച്ചു

കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എച്ച്‌ഐവി ഫലം പോസിറ്റീവ്; പരീക്ഷണം നിര്‍ത്തി വെച്ചു

കോവിഡ് 19 വാക്സിന്‍ എടുത്തവരില്‍ തെറ്റായ എച്ച്ഐവി പരിശോധനാ ഫലം കണ്ടത്തി. ഇതേ തുടര്‍ന്ന് ഓസ്ട്രേലിയ തങ്ങളുടെ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിയത്.

216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പരീക്ഷണം നടത്തിയവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു.

എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്ഐവി പരിശോധനയെ ബാധിക്കുന്നതാണ് പ്രശ്‌നം. ചിലര്‍ തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്.

അതുകൊണ്ടുതന്നെ വാകിസന്‍ പരീക്ഷണം നര്‍ത്തിവയ്ക്കുകയാണ്. വാക്സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക് എക്സ്ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങില്‍ കമ്പനി അറിയിച്ചു.

ഇപ്പോഴത്തെ വാക്സിന്‍ തന്നെ പരിഷ്‌കരിച്ച് പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. അടിയന്തരമായി വാക്സിന്‍ വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. അതുകൊണ്ടുതന്നെ കൂടുതല്‍ സമയമെടുക്കുന്ന നടപടികളിലേക്കു കടക്കില്ലെന്ന് വാക്സിന്‍ ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോള്‍ യങ് പറഞ്ഞു.