Home ആരോഗ്യം നിങ്ങള്‍ ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്ന ആളാണോ? എങ്കില്‍ ദിവസവും രാത്രി ഓരോ ബനാന ടീ ആകാം

നിങ്ങള്‍ ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്ന ആളാണോ? എങ്കില്‍ ദിവസവും രാത്രി ഓരോ ബനാന ടീ ആകാം

ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് മിക്കവരും. രാത്രി ഭക്ഷണത്തിന് ശേഷമോ പ്രഭാത ഭക്ഷണത്തിനൊപ്പമോ അങ്ങനെ എപ്പോള്‍ വേണമെങ്കിലും പഴം കഴിക്കാം. ധാരാളം പൊട്ടാസ്യം അടങ്ങിയ പഴം ആരോഗ്യത്തിന് ഏറെ നല്ലതാണെന്നതിനൊപ്പം മികച്ച ശേധനയും പ്രധാനം ചെയ്യും.

അതേസമയം, കലോറി അധികമാണെന്നതും പഞ്ചസാരയുടെ അളവ് ഉയരും എന്നതും പ്രമേഹരോഗികളെയും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെയും പഴം കഴിക്കുന്നതില്‍ നിന്ന് അകറ്റാറുണ്ട്. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് പഴത്തിന് പകരം ബനാന ടീ ശീലമാക്കാം.

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. രാത്രിയില്‍ ഉറക്കത്തിന് മുന്‍പ് ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. പഞ്ചസാര അധികം അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങള്‍ക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരമാണ് ഈ ചായയിലേക്കും ഇറങ്ങുന്നത്. അതുകൊണ്ട് വീണ്ടും പഞ്ചസാര കലര്‍ത്തി മധുരം പകരേണ്ടതില്ല.

സ്വസ്ഥമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നതാണ് ബനാന ടീയുടെ മറ്റൊരു സവിശേഷത. പേശികള്‍ക്ക് അയവ് നല്‍കുന്ന ട്രിപ്ടോഫാന്‍, സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവ ബനാന ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായകരവുമാണ്. പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി6 രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ഹൃദ്രോഗികള്‍ക്കും ബനാന ടീ ഏറെ ഗുണകരമാണ്.

പഴത്തെ ചായപ്പൊടിക്കൊപ്പം വാറ്റിയെടുക്കുമ്പോള്‍ തന്നെ അതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നിര്‍വീര്യമാക്കപ്പെടും. ചായ ഉണ്ടാക്കാന്‍ വെള്ളത്തിലേക്ക് കലര്‍ത്തുമ്പോള്‍ ഇതിലെ പഞ്ചസാര വെള്ളവുമായി ലയിക്കും. ഇതോടെ ചായയില്‍ പഞ്ചസാര ഉപയോഗിക്കേണ്ടി വരില്ല. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ ബനാന ടീ സംശയിക്കാതെ ശീലമാക്കാവുന്നതാണ്.