Home അറിവ് ലൈഫ് മിഷന്‍: വീടിന് വേണ്ടിയുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി

ലൈഫ് മിഷന്‍: വീടിന് വേണ്ടിയുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നു.

അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടത്. ഈ സാഹചര്യത്തിലാണ് പൊതുജനതാല്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം നീട്ടി നല്‍കിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.