Home അറിവ് നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍കക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല; വൈദ്യുതിയുള്ള മുന്‍ഗണനക്കാര്‍ക്ക് അര...

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍കക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല; വൈദ്യുതിയുള്ള മുന്‍ഗണനക്കാര്‍ക്ക് അര ലിറ്റര്‍

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തിലേക്ക് അനുവദിച്ച 9264 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്ന സാഹചര്യത്തിലാണിത്.

ജൂലൈ 1 മുതലാണു രണ്ടാം പാദമായി കണക്കാക്കുന്നത്. ഇതില്‍ 4344 കിലോ ലീറ്റര്‍ ജൂലൈയിലും 3444 കിലോ ലീറ്റര്‍ ഓഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരും. ഇതിനാല്‍ മുന്‍ഗണനേതര വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി ബാക്കിയുള്ളവര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.

മുന്‍ഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകള്‍ക്ക് അര ലീറ്ററും വൈദ്യുതി ബന്ധമില്ലാത്ത വീട്ടുകാര്‍ക്ക് നാലു ലീറ്ററുമാണു നല്‍കുക. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കു ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതീകരിച്ച വീടുകള്‍ കണ്ടെത്തി മണ്ണെണ്ണ വിതരണം ക്രമീകരിക്കുകയും വേണം. 120 കിലോ ലീറ്റര്‍ മണ്ണെണ്ണയാണു ജില്ലയുടെ വിഹിതം.