Home അറിവ് സ്മാർട്ട്‌ ഫോൺ കൂടുതൽ ചൂട് ആകുന്നുണ്ടോ. അറിയാം കാരണങ്ങൾ

സ്മാർട്ട്‌ ഫോൺ കൂടുതൽ ചൂട് ആകുന്നുണ്ടോ. അറിയാം കാരണങ്ങൾ

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ലാപ്ടോപ്പുകളിൽ പോലും സാധ്യമാകാത്ത പല സാങ്കേതികവിദ്യയോടും കൂടിയാണ് ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നത്

കൂടുതല്‍ ഉപയോഗം, മെച്ചപ്പെട്ട പ്രകടനം, അന്തരീക്ഷത്തിലെ ഉഷ്മാവ് എന്നിവ ചില സ്മാര്‍ട്ട്ഫോണുകള്‍ അമിതമായി ചൂടാകുന്നതിന് കാരണമാകുന്നു. ഇത് ഫോണിന്റെ ഉള്ളിലുള്ള ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങളെ ബാധിക്കാനിടയുണ്ട്. പിന്നീട് ബാറ്ററി, ഫോണിന്റെ ആകെ പ്രകടനം എന്നിവ താഴ്ന്നേക്കും.

സ്മാര്‍ട്ടഫോണ്‍ അമിതമായി ചൂടാകുന്നതില്‍ നിന്ന് സംരക്ഷക്ഷിക്കാന്‍ ചില വഴികള്‍ പരിശോധിക്കാം.

വേനല്‍ക്കാലത്ത് കാറില്‍ ഫോണ്‍ ഉപേക്ഷിച്ച്‌ പോകരുത്. കാരണം കാറിനുള്ളില്‍ ചൂട് നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. തണലുള്ള പ്രദേശത്ത് പാര്‍ക്കു ചെയ്താല്‍ പോലും രണ്ട് മണിക്കൂറിനുള്ളില്‍ കാറില്‍ ചൂട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്ഫോണിനെ ഒരു കുഞ്ഞിനെപോലെ പരിപാലിക്കണമെന്ന് ചുരുക്കും. എസിയില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും ഫോണ്‍ കാറിനുള്ളില്‍ വയ്ക്കരുത്.ഫോണ്‍ സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം വെച്ചാല്‍ അത് അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ട്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ചാര്‍ജിങ്ങില്‍ നിന്നുള്ള ചൂടും സൂര്യപ്രകാശവും ഒരുമിച്ച്‌ വരുമ്പോൾ ഫോണിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നിലധികം കാര്യങ്ങള്‍ ഓരേ സമയം ചെയ്യാന്‍ കഴിയും. ഏതൊക്കെ ആപ്ലിക്കേഷന്‍ ഓരേ സമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ നമുക്ക് കഴിയും. ഇതില്‍ പലതും ബാറ്ററിയുടെ അമിത ഉപയോഗം ആവശ്യമായവയാണ്. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ബാറ്ററി ഒരുപാട് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുക. ശേഷം അത്തരം ആപ്ലിക്കേഷനും ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ഓഫു ചെയ്യുക. ഇതിലൂടെ ഓവര്‍ ഹീറ്റിങ് തടയാനും കഴിയും.

ഫോണിന്റെ കവറുകള്‍ പലതരത്തിലുള്ളതുണ്ട്. സ്മാര്‍ട്ട്ഫോണുകളുടെ ഹീറ്റിങ്ങിന് അനുശ്രിതമായിരിക്കില്ല അവ നിര്‍മ്മിച്ചിട്ടുണ്ടാകുക. ചില കവറുകള്‍ക്ക് അമിതമായി ചൂടാകുന്നത് തണുപ്പിക്കാനുള്ള ശേഷിയുണ്ടായിരിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ കവര്‍ കുറച്ചു നേരത്തേക്കെങ്കിലും ഒഴിവാക്കുക. ഫോണിന്റെ ചൂട് കുറയാന്‍ ഇത് സഹായിക്കും .

ഗെയിമിങ്ങിനും മറ്റും അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഒരു ചെറിയ കൂളിങ് ഫാന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത്തരം കൂളിങ് ഫാനുകള്‍ പലതരത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ചിലത് ഫോണിന്റെ പുറകില്‍ തന്നെ ഘടിപ്പിക്കാവുന്നവയാണ്.