Home അറിവ് ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആർടിസി; ഇനി ആഴ്ചയിൽ മൂന്ന് ദിവസം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആർടിസി; ഇനി ആഴ്ചയിൽ മൂന്ന് ദിവസം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ആഴ്ചയിൽ മൂന്ന് ദിവങ്ങളിലാണ് ഇളവ് ലഭിക്കുക. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 25 ശതമാനം കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ ബസുകളിലാണ് ഇളവ് ലഭിക്കുക.

കോവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ദീർഘദൂര ബസുകളടക്കം സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ടിക്കറ്റ്​ നിരക്ക്​ കുറച്ച്​ തന്നെ മുന്നോട്ട്​ പോകാനാണ്​ കെഎസ്ആർടിസിയുടെ തീരുമാനം.

അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇളവ്​ ലഭിക്കും. അവധി ദിനമാണെങ്കിൽ പിറ്റേ ദിവസം ഈ ഇളവ്​ ലഭ്യമാവില്ല.