Home ആരോഗ്യം കഴിക്കാം പിസ്ത, നേടാം ആരോഗ്യം

കഴിക്കാം പിസ്ത, നേടാം ആരോഗ്യം

പിസ്ത (Pistachios) കഴിക്കാൻ വളരെ രുചികരവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ്. പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ (Protein), നാരുകൾ (Fiber), ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇത്. ശരീരത്തിന് ആവശ്യമായ നിരവധി അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം (Body Weight) കുറയ്ക്കാനും ഹൃദയത്തിന്റെയും (Heart) കുടലിന്റെയും ആരോഗ്യത്തിനും പിസ്ത വളരെയധികം ഗുണകരമാണ്.രസകരമെന്നു പറയട്ടെ, ബിസി 7000ങ്ങൾ മുതൽ ആളുകൾ പിസ്ത കഴിക്കാറുണ്ട്. ഇന്ന് ഐസ്‌ക്രീമുകളിലും മധുരപലഹാരങ്ങളിലുമൊക്കെ പിസ്ത ഉപയോഗിക്കാറുണ്ട്. നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പിസ്തയുടെ ഒൻപത് ആരോഗ്യ ഗുണങ്ങൾ ഇതാ..

പിസ്ത വളരെ പോഷകഗുണമുള്ള ഒന്നാണ്. 28 ഗ്രാം അഥവാ ഏകദേശം 49 പിസ്തകളിൽ താഴെ പറയുന്ന അളവിലാണ് പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്.വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം, ഹീമോഗ്ലോബിന്റെ രൂപീകരണം എന്നിവ ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്. പിസ്തയിൽ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് പിസ്തയിൽ ഒരു വലിയ വാഴപ്പഴത്തിന്റെ പകുതിയേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ആൻറി ഓക്സിഡൻറുകൾ ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കോശങ്ങളുടെ കേടുപാടുകൾ തടയുകയും കാൻസർ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആന്റിഓക്സിഡന്റുകൾ.

മറ്റ് നട്ട്സുകളേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളാണ്.ഏറ്റവും കലോറി കുറഞ്ഞ നട്ട്സുകളിൽ ഒന്നാണ് പിസ്ത. ഒരു ഔൺസ് (28 ഗ്രാം) പിസ്തയിൽ 159 കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ പിസ്തയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളും പിസ്തയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്ത ഒന്നാണ് അമിനോ ആസിഡ്. അതിനാൽ അവ ഭക്ഷണത്തിൽ നിന്ന് നേടണം.ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണമാണെങ്കിലും, ശരീരഭാരം കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് നട്സ്.

പിസ്തയിൽ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ വയറ് നിറഞ്ഞതായി തോന്നുകയും മറ്റ് ഭക്ഷണങ്ങൾ കുറച്ച് കഴിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.പിസ്തയിൽ നാരുകൾ വളരെയധികം അടങ്ങിയിട്ടുണ്ട്. ചില തരം നാരുകൾ നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും പ്രീബയോട്ടിക്കുകളായി പ്രവർത്തിക്കുകയും ചെയ്യും. ഇത്തരം നല്ല ബാക്ടീരിയ നാരുകളെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളാക്കി മാറ്റും. ഇത് ദഹന സംബന്ധമായ തകരാറുകൾ, കാൻസർ, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഈ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളിൽ ഏറ്റവും പ്രയോജനപ്രദമായത് ബ്യൂട്ടിറേറ്റാണ്. ബദാം കഴിക്കുന്നതിനേക്കാൾ പിസ്ത കഴിക്കുന്നത് കുടലിൽ ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പിസ്ത പലവിധത്തിൽ നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഉയർന്ന അളവിലുള്ള ആൻറി ഓക്സിഡൻറുകൾക്ക് പുറമേ, പിസ്ത രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും. പിസ്തയുടെ കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണഫലങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റ് നട്ട്സുകളെ അപേക്ഷിച്ച് പിസ്ത രക്തസമ്മർദ്ദം കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രക്തക്കുഴലുകളുടെ ആന്തരിക പാളിയാണ് എൻഡോതെലിയം. എൻഡോതെലിയത്തിന്റെ അപാകതകൾ ഹൃദ്രോഗത്തിനുള്ള അപകട ഘടകമായതിനാൽ ഇത് ശരിയായി പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

രക്തക്കുഴലിലൂടെയുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഒരു പ്രധാന സംയുക്തമാണ് നൈട്രിക് ഓക്സൈഡ്. ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്ന എൽ-അർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടമാണ് പിസ്ത. അതിനാൽ, രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പിസ്ത പ്രധാന പങ്ക് വഹിച്ചേക്കാം.