Home ആരോഗ്യം ഭാരം കുറയ്ക്കാന്‍ അവക്കാഡോ..!!

ഭാരം കുറയ്ക്കാന്‍ അവക്കാഡോ..!!

വക്കാഡോ പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബട്ടര്‍ ഫ്രൂട്ട് അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോയ്ക്ക് പേരുണ്ട്. നല്ല കൊഴുപ്പുകള്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, എന്നിവയാലെല്ലാം സമ്പൂര്‍ണ്ണമാണ് അവോക്കാഡോ. പതിവായി അവാക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആന്റി ഓക്‌സിഡന്റുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമായ അവോക്കാഡോ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോള്‍ എന്ന പ്ലാന്റ് സ്റ്റിറോള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

അവോക്കാഡോയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള നാരുകള്‍ കുടലിലൂടെ ഭക്ഷണം സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കുന്നു. അവോക്കാഡോകള്‍ മലബന്ധത്തിന്റെയും ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.

കണ്ണുകള്‍ക്ക് ഗുണം ചെയ്യുന്ന ബീറ്റാ കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അവോക്കാഡോകളില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിലെ പോഷകങ്ങള്‍ നല്ല കാഴ്ചശക്തി, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇതില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മാക്യുലര്‍ ഡീജനറേഷന്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാരണം, ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. അവോക്കാഡോകളില്‍ മോണോസാചുറേറ്റഡ് ഫാറ്റ് ആണ് അരക്കെട്ട് കുറയ്ക്കാന്‍ കഴിവുണ്ട്.

അവോക്കാഡോയിലെ ധാതുക്കളുടെയും വിറ്റാമിനുകളുടെയും ആരോഗ്യകരമായ ചര്‍മ്മത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അവോക്കാഡോയില്‍ കാണപ്പെടുന്ന കരോട്ടിനോയിഡുകള്‍ സൂര്യപ്രകാശം മൂലം ചര്‍മ്മത്തിന്റെ അള്‍ട്രാവയലറ്റ് വീക്കം കുറയ്ക്കുന്നു. ഇത് ചര്‍മ്മത്തെ യുവത്വവും ചുളിവില്ലാത്തതുമാക്കി മാറ്റുന്നു. അവോക്കാഡോ ഹെയര്‍ പാക്ക് മുടിയിലിടുന്നത് മുടിയെ കൂടുതല്‍ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ അവോക്കാഡോ ഫലപ്രദമായ പങ്ക് വഹിക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടവും സോഡിയം കുറവുമുള്ളതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം സ്ഥിരമായി നിലനിര്‍ത്തുന്നു.

കാന്‍സറിനെ ചെറുക്കാനും അവക്കാഡോ സഹായിക്കും. മോണോസാചുറേറ്റഡ് കൊഴുപ്പുകള്‍ കാന്‍സര്‍ വിരുദ്ധ ആന്റിഓക്സിഡന്റുകളായ ലൈകോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ആഗിരണം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. അവോക്കാഡോ ബി എന്നറിയപ്പെടുന്ന അവോക്കാഡോയിലെ ഒരു സംയുക്തത്തിന് രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും. കാന്‍സറില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ഗ്ലൂറ്റത്തയോണ്‍ (glutathione) എന്ന ആന്റിഓക്സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്.