Home ആരോഗ്യം സ്ഥിരമായി മധുരപാനീയങ്ങൾ കുടിക്കുന്നവരണോ നിങ്ങൾ. ശ്രദ്ധിക്കൂ.

സ്ഥിരമായി മധുരപാനീയങ്ങൾ കുടിക്കുന്നവരണോ നിങ്ങൾ. ശ്രദ്ധിക്കൂ.

വേനൽ എത്തി. ദാഹം മാറ്റാൻ മധുരപാനീയങ്ങൾ നുകരുന്നവരാണ് അധികവും.എന്നാൽ മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്.മധുര പാനീയങ്ങള്‍ ഓര്‍മശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. അല്‍ഷിമേഴ്സ് ആന്‍ഡ് ഡിമെന്‍ഷ്യ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച്‌ സോഡ, മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓര്‍മ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാര്‍ട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ സ്ട്രോക്ക്, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. സ്ഥിരമായി മധുര പാനീയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും. ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു.മാത്രമല്ല ജീവിതശൈലിരോഗങ്ങൾ വരുന്നതിനും കാരണമാകുന്നു.