Home നാട്ടുവാർത്ത കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന് നടക്കും. മാര്‍ച്ച്‌ 14ന് വിജ്ഞാപനം ഇറങ്ങും.മാര്‍ച്ച്‌ 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തിരഞ്ഞെടുപ്പ്.പഞ്ചാബ് – അഞ്ച്, കേരളം – മൂന്ന്, അസം – രണ്ട്, ഹിമാചല്‍ പ്രദേശ് – ഒന്ന്, ത്രിപുര – ഒന്ന്, നാഗാലാന്‍ഡ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍, പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാള്‍ എന്നിവരുള്‍പ്പെടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്.