Home നാട്ടുവാർത്ത ഇരിപ്പിടസൗകര്യം.പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്

ഇരിപ്പിടസൗകര്യം.പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്

തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍​ തൊ​ഴി​ല്‍​വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക്ക്​.വ​നി​ത ജീ​വ​ന​ക്കാ​ര്‍​ക്ക​ട​ക്കം ജോ​ലി സ്ഥ​ല​ത്ത് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം തൊ​ഴി​ലു​ട​മ ഏ​ര്‍​പ്പെ​ടു​ത്തി ന​ല്‍​ക​ണ​മെ​ന്നാ​ണ്​ നി​യ​മം. വ്യാ​പാ​ര​ശാ​ല​ക​ള്‍​ക്ക​ട​ക്കം ഇ​ത്​ ബാ​ധ​ക​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ കാ​മ്ബ​യി​ന്‍ ന​ട​ത്തും.ഗാ​ര്‍​ഹി​ക മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​രെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹി​ക സു​ര​ക്ഷ ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ക്കും. ഇ​തി​നാ​യി റി​ക്രൂ​ട്ട്മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ള്‍ തൊ​ഴി​ല്‍​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. നി​ല​വി​ലെ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​ടി​ശ്ശി​ക മെം​ബ​ര്‍​ഷി​പ് തു​ക ഗ​ഡു​ക്ക​ളാ​യി ഒ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വ​രി​നി​ല്‍​ക്കാ​തെ ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം എ​ല്ലാ ജി​ല്ല ബോ​ര്‍​ഡ് ഓ​ഫി​സു​ക​ളി​ലും ഏ​ര്‍​പ്പെ​ടു​ത്തും.