Home ആരോഗ്യം പനി, ചുമ, ജലദോഷം; കോവിഡ് ലക്ഷണങ്ങളോടു കൂടിയ വൈറല്‍ പനി പടരുന്നു, ജനം ആശങ്കയില്‍

പനി, ചുമ, ജലദോഷം; കോവിഡ് ലക്ഷണങ്ങളോടു കൂടിയ വൈറല്‍ പനി പടരുന്നു, ജനം ആശങ്കയില്‍

കോവിഡിന് സമാനമായ ലക്ഷണങ്ങളോടെ വൈറല്‍ പനി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കേരളത്തിന്റെ കിഴക്കന്‍ മേഖലയിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയില്‍ അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

പ്രായഭേദമന്യേ എല്ലാവരിലും പടരുന്ന വൈറല്‍പനി കുട്ടികളിലും ഇവരെ പരിചരിക്കുന്ന മുതിര്‍ന്നവരേയുമാണ് ബാധിക്കുന്നത്. അതേസമയം, കോവിഡ് പിടിപെടാമെന്നു ഭയന്ന് മിക്കവരും ആശുപത്രികളില്‍ എത്തി ചികിത്സ തേടാതെ സ്വയം ചികിത്സ നടത്തുകയാണ്. ഇത് പലരുടെയും രോഗാവസ്ഥ മോശമാക്കുന്നു.

പുനലൂര്‍ നഗരസഭയില്‍ കലയനാട്, മണിയാര്‍, അഷ്ടമംഗലം, കേളങ്കാവ് തുടങ്ങിയ വാര്‍ഡുകളില്‍ ഒട്ടേറെപ്പേര വൈറല്‍പനി ബാധിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബുറേവി കൊടുങ്കാറ്റിനു ശേഷമുണ്ടായ കാലവസ്ഥ മാറ്റത്തിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ക്ക് പനി പിടിപെട്ടത്.