Home വിദ്യഭ്യാസം പത്താംക്ലാസ് തുല്യതാപരീക്ഷ മേയ് 24ന് ആരംഭിക്കും; രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച മുതല്‍

പത്താംക്ലാസ് തുല്യതാപരീക്ഷ മേയ് 24ന് ആരംഭിക്കും; രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച മുതല്‍

ത്താംതരം തുല്യതാപരീക്ഷ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മെയ് 24 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അപേക്ഷകര്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും നടത്തേണ്ടതാണ്.

ഏപ്രില്‍ 15 മുതല്‍ 22 വരെ പിഴയില്ലാതെയും 23 മുതല്‍ 24 വരെ പിഴയോടുകൂടിയും പരീക്ഷാഫീസ് പരീക്ഷാകേന്ദ്രങ്ങളില്‍ ചെന്ന് അടയ്ക്കാന്‍ സൗകര്യമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് വരെയാണ് ഫീസ് അടയ്ക്കാനുള്ള സമയം.

പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷാകേന്ദ്രത്തില്‍ മേല്‍പറഞ്ഞിരിക്കുന്ന തിയതിക്കുള്ളില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: http://www.keralapareekshabhavan.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.