Home അറിവ് തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

ര്‍ശന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും ഇത്തവണ തൃശൂര്‍പൂരം ആചരിക്കും. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ കാണിക്കുന്നവര്‍ക്ക് മാത്രമേ പൂരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു.

പൂരം നടക്കുന്ന ചുറ്റളവില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും. സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികള്‍ക്ക് പ്രവേശനമില്ല.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും 45 വയസില്‍ താഴെ പ്രായമുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റും കരുതണം. തൃശൂരില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.