Home അറിവ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. മാര്‍ച്ചില്‍ 7.60% ആയിരുന്നത് ഏപ്രിലില്‍ 7.83% ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നില്‍ 28.8 ശതമാനവുമായി രാജസ്ഥാനാണ്.

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 9.22% ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 7.29% ല്‍ നിന്ന് 7.18% ആയി കുറഞ്ഞത് ആശ്വാസകരമാണെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.