Home അന്തർദ്ദേശീയം റൈഡിംങ് ആക്സസറീസ് ഉത്പന്ന നിര്‍മ്മാതാക്കളായ ആല്‍പിന്‍സ്റ്റാര്‍സും എന്‍ഫീല്‍ഡും കൈകോര്‍ക്കുന്നു

റൈഡിംങ് ആക്സസറീസ് ഉത്പന്ന നിര്‍മ്മാതാക്കളായ ആല്‍പിന്‍സ്റ്റാര്‍സും എന്‍ഫീല്‍ഡും കൈകോര്‍ക്കുന്നു

തലമുറകളെ ത്രസിപ്പിച്ച്‌ ആ കുടുകുടു ശബ്ദം ഇന്ത്യക്കാരോട് കൂട്ടുകൂടിയിട്ട് ദശാബ്ദങ്ങളായി.എവിടെ വെച്ച്‌ എപ്പോള്‍ കേട്ടാലും ആ ശബ്ദം കേട്ടയിടത്തേക്ക് ഒന്ന് പാളി നോക്കും ഇന്നും നമ്മള്‍. എന്തോ, അത്രയ്ക്കും ഇഷ്‍ടമാണ് ബുള്ളറ്റിനോട് നമുക്ക്.റോയല്‍ എന്‍ഫീല്‍ഡെന്ന ബ്രാന്‍ഡ് നെയിം നല്‍കുന്ന ആത്മവിശ്വാസവും വിശ്വാസ്യതയും അത്ര വലുതാണ്.

ഇംഗ്ലണ്ടില്‍ ജനിച്ച എന്‍ഫീല്‍ഡ് ശരിക്കും റോയല്‍ ആയത് ഇന്ത്യയില്‍ എത്തിയതോടെയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇപ്പോഴിതാ റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വരുന്നു. ലോക പ്രശസ്‍ത റൈഡിംങ് ആക്സസറീസ് ഉത്പന്ന നിര്‍മ്മാതാക്കളായ ആല്‍പിന്‍സ്റ്റാര്‍സും എന്‍ഫീല്‍ഡും കൈകോര്‍ക്കുന്നു.

റൈഡര്‍മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്‍ത റൈഡിംങ് ആക്സസറീസാണ് ആല്‍പിന്‍സ്റ്റാര്‍സ് നിര്‍മ്മിക്കുന്നത്. 1963 ല്‍ സ്ഥാപിതമായതാണ് റേസിംങ് ഉത്പന്ന നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്ബനി ആല്‍പിന്‍സ്റ്റാര്‍. ഫോര്‍മുല 1, NASCAR, AMA, വേള്‍ഡ് മോട്ടോര്‍ക്രോസ് , മോട്ടോ ജിപി തുടങ്ങിയവയിലെ ലോകപ്രശസ്‍ത റേസിംങ്ങ് താരങ്ങള്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡാണ് ആല്‍പിന്‍സ്റ്റാര്‍സ്.ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റൈഡിംങ് ജാക്കറ്റ്, റൈഡിംങ് ഗ്ലൗസ്,റൈഡിംങ് ട്രൗസറുകള്‍ എന്നിവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് റെഗുലേഷനുകള്‍ക്ക് കീഴില്‍ ക്ലാസ് എ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാണ് ആല്‍പിന്‍സ്റ്റാര്‍സ് ഉത്പന്നങ്ങള്‍.

കൂടാതെ നെക്കിള്‍ പ്രൊട്ടക്ഷന്‍, പാം പ്രൊട്ടക്ഷന്‍, പാഡിംഗ്, കഫ് അഡ്‍ജസ്റ്ററുകള്‍, സ്‌ക്രീന്‍ -ഫ്രണ്ട്‌ലി ഫിംഗര്‍ടിപ്‌സ്, അക്കോഡിയന്‍ സ്‌ട്രെച്ച്‌ പാനലുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച്‌ വികസിപ്പിച്ചെടുത്തവ കൂടിയാണ് ഓരോ റൈഡിംങ് ഉത്പന്നവും. നാപ്പ ലെതര്‍, പോളിസ്റ്റര്‍ എയര്‍ മെഷ്, ഡ്രൈസ്റ്റാര്‍ വാട്ടര്‍പ്രൂഫ് മെംബ്രണ്‍ എന്നിവയാണ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകള്‍, ആമസോണ്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലുടെയാണ് വില്‍പ്പന. 5,200 രൂപ മുതല്‍ 18,900 രൂപ വരെ വിവിധ കാറ്റഗറികളിലായി ആല്‍പിന്‍സ്റ്റാര്‍സ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകും.

റോയല്‍ എന്‍ഫീഡിന്റെക ലോഗോയും ആല്‍പിന്‍സ്റ്റാര്‍സ് ലോഗോയും ഉത്പന്നങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘റോയല്‍ എന്‍ഫീല്‍ഡ് എക്‌സ് ആല്‍പിന്‍സ്റ്റാര്‍സ് എന്നാണ് ബ്രാന്‍ഡ് നെയിം.

ഗ്രാവിറ്റി ഡ്രൈസ്റ്റാര്‍ റൈഡിംഗ് ജാക്കറ്റാണ് കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായത്.എല്ലാ സീസണിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. നൂതന എയര്‍ബാഗ് സാങ്കേതിക വിദ്യ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഗ്രാവിറ്റി ഡ്രൈസ്റ്റാര്‍ റൈഡിംഗ് ജാക്കറ്റ്. കറുപ്പ്, കാക്കി നിറങ്ങളില്‍ രാജ്യത്ത് ജാക്കറ്റ് ലഭ്യമാകും. 17,500 രൂപയാണ് ജാക്കറ്റിന്റെ വില.പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫായ സോളാനോ വാട്ടര്‍പ്രൂഫ് റൈഡിംഗ് ജാക്കറ്റാണ് രണ്ടാമത്തേത്.കാഷ്വല്‍ ശൈലിയിലുള്ള സോളാനോ നിലവില്‍ കറുപ്പ് നിറത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്. 18,900 രൂപയാണ് ജാക്കറ്റിന്റെ വില. അതായത്, ഇനി സ്വപ്‍ന വാഹനത്തിനൊപ്പം പുത്തന്‍ സ്റ്റൈലും… ശരിക്കും മെയ്‍ഡ് ലൈക്ക് എ ഗണ്‍..