Home വാണിജ്യം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു; ആകര്‍ഷകമായ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു; ആകര്‍ഷകമായ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം

മസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ വില്പന മേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തന്നെ മേളയില്‍ പങ്കുചേരാം. സ്മാര്‍ട്ട് ഫോണ്‍, അപ്ലയന്‍സസ്, ടി.വി., കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഹോം ആന്‍ഡ് കിച്ചന്‍ ഉത്പന്നങ്ങള്‍, ഫാഷന്‍, ഗ്രോസറി ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

സാംസങ്, വണ്‍പ്ലസ്, ആപ്പിള്‍, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകളുടെ പുതിയ സ്മാര്‍ട്ട് ഫോണുകളും മേളയില്‍ അവതരിപ്പിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭിക്കും. ഇതിനു പുറമെ ആമസോണ്‍ പേയില്‍ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാര്‍ഡുകളും നേടാം. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ അയയ്ക്കാനും കഴിയും.