കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വിഡിയോകള്‍ നിരോധിക്കുമെന്ന് യൂട്യൂബ്. വാക്സിന്‍ ജനങ്ങളെ കൊല്ലും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെപ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ തരത്തിലുള്ള നിരവദി വ്യാജ പ്രചരണങ്ങള്‍ യൂട്യൂബില്‍ സജീവമാണിപ്പോള്‍.
ഇത്തരം വിഡിയോകളും ലോകാരോഗ്യ സംഘടനയുടേയും പ്രാദേശിക അധികൃതരില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങുന്നവയുമാണ് നീക്കം ചെയ്യുന്നത്.
ചികിത്സ തേടുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളും അംഗീകാരമില്ലാത്ത ചികിത്സാ രീതികള്‍ പ്രചരിപ്പിക്കുന്നവയും യൂട്യൂബ് നിരോധിക്കും. നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ട്.