Home അറിവ് പുരപ്പുറ സൗരോര്‍ജ പദ്ധതി; കസ്റ്റമര്‍കെയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാമെന്ന് കെഎസ്ഇബി

പുരപ്പുറ സൗരോര്‍ജ പദ്ധതി; കസ്റ്റമര്‍കെയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാമെന്ന് കെഎസ്ഇബി

വീടുകളില്‍ പുരപ്പുറ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കസ്റ്റമര്‍കെയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാമെന്ന് കെഎസ്ഇബി. https://wss.kseb.in/selfservices/sbp എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് പുറമെ, സെക്ഷന്‍ ഓഫീസുകളിലെ കൗണ്ടറുകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് ആയിരം രൂപയാണ്. ജിഎസ്ടിയും പ്രളയസെസും ചേര്‍ത്ത് 1190 രൂപ നല്‍കണം.

സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറുകാരെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടല്‍വഴി ഓണ്‍ലൈനായി തിരഞ്ഞെടുക്കാം. സെക്ഷന്‍ ഓഫീസുകള്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതത് ഓഫീസുകളുടെ സഹായവും തേടാം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ടോള്‍ഫ്രീ നമ്പറായ 1912-ല്‍ ബന്ധപ്പെടാം.

പുരപ്പുറത്ത് ഒരു കിലോവാട്ട് നിലയം സ്ഥാപിക്കാന്‍ വേണ്ടത് 100 ചതുരശ്രയടി സ്ഥലമാണ്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘66,000 പുരപ്പുറത്ത് സൗരോര്‍ജം’ എന്ന വാര്‍ത്തയില്‍ ഒരു കിലോവാട്ട് നിലയത്തിന് 100 ചതുരശ്ര മീറ്റര്‍ വേണമെന്ന് തെറ്റായി വന്നതില്‍ ഖേദിക്കുന്നു.