Home ആരോഗ്യം വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കൂ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കൂ

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാതലില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പ്രഭാത ഭക്ഷണത്തില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പാടാത്ത ഒന്നാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് അടങ്ങിയിരിക്കുന്ന ഈ പാനീയത്തില്‍ ഉയര്‍ന്ന തോതിലാണ് പഞ്ചസാരയുടെ അളവും. ഭാരം കുറയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ ഇത് ഒഴിവാക്കുക.

സിട്രസ് പഴങ്ങള്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കരുത്. നാരങ്ങാ, ഓറഞ്ച്, മുന്തിരിങ്ങ, മധുരക്കിഴങ്ങ് എന്നിവ സിട്രസ് പഴങ്ങളാണെന്ന്. ആസിഡ് അംശം കൂടിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വയറിന് അമിതഭാരം അടിച്ചേല്‍പ്പിക്കും.

കൂള്‍ ഡ്രിങ്ക്‌സും കഴിക്കരുത്. ഉറക്കം എഴുന്നേറ്റയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പകരം ഇളം ചൂടുള്ള വെള്ളം കുടിക്കുക. ചൂടുവെള്ളത്തില്‍ നാരങ്ങയും ഇഞ്ചിയും ചേര്‍ത്തു കുടിക്കുന്നത് ദഹനം സുഗമമാക്കും. കൂള്‍ ഡ്രിങ്ക്‌സ് ദഹന പ്രക്രിയയ്ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബേക്കണ്‍, സോസേജ് എന്നിവ സംസ്‌കരിച്ച മാംസമാണ്. ഇത് രാവിലെ കഴിക്കരുത്. ഇത് പലപ്പോഴും കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസവും 50 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 18% വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്ക്ഫാസ്റ്റിന് സാന്‍വിച്ചും ബര്‍ഗറും ഒരു കാരണവശാലും കഴിക്കരുത്. ഇത് ഭാരം കൂടുന്നതിന് കാരണമാകും. ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്.