Home അറിവ് കേരളത്തിലുള്ള മൂലഭദ്രം ഭാഷയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കേരളത്തിലുള്ള മൂലഭദ്രം ഭാഷയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കേരളത്തില്‍ മൂലഭദ്രം എന്നൊരു ഭാഷ ഉണ്ടായിരുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ.. എന്നാല്‍ ആ ഭാഷ ഇപ്പോഴും അറിയുന്നവരും കേരളത്തിലുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് സൈനികര്‍ ഉപയോഗിച്ചിരുന്ന കോഡ് ഭാഷയാണ് മൂലഭദ്രം. സൈനിക തന്ത്രങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടിയാണ് പുതിയ ഭാഷയ്ക്ക് മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് രൂപം നല്‍കിയത്.

ആലപ്പുഴ പാടാവുള്ളി നാല്‍പ്പന്നീശ്വരം ക്ഷേത്രത്തിന് അടുത്തള്ള നാട്ടുകാര്‍ക്ക് മൂലഭദ്രം ഭാഷ ഇപ്പോഴും സംസാരിക്കുന്നുണ്ട്. മലയാള അക്ഷരങ്ങള്‍ ആണെങ്കിലും ശ്‌ളോകങ്ങള്‍ ചേര്‍ത്താണ് ഭാഷ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അ എന്ന അക്ഷരത്തിന് ക എന്നാണ് ഉച്ഛരിക്കുന്നത്. യുദ്ധതന്ത്രങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഭാഷ അന്നത്തെ കാലഘട്ടത്തിലുള്ളവര്‍ പഠിച്ചെടുത്തു.

അന്നത്തെ കാലത്ത് പല പണ്ഡിതന്മാരും ഈ ഭാഷ പഠിപ്പിച്ചിരുന്നു. പിന്നീട് വീടുകളിലും സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കുറച്ച് കുടുംബങ്ങളിലും ഈ ഭാഷ തനിമയോടെ നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ഇത് പഠിപ്പിച്ച് കൊടുക്കാറുണ്ട്.