Home ആരോഗ്യം മുറ്റത്തെ മുക്കുറ്റിയ്ക്ക് ആയിരം ഔഷധ ഗുണങ്ങളുണ്ട്… പ്രമേഹമുള്ളവര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മുറ്റത്തെ മുക്കുറ്റിയ്ക്ക് ആയിരം ഔഷധ ഗുണങ്ങളുണ്ട്… പ്രമേഹമുള്ളവര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മുക്കൂറ്റി ചെടി ചില്ലറക്കാരനല്ല! അൾസറിനും പ്രമേഹത്തിനും മറ്റനേകം രോഗങ്ങൾക്കും മുക്കൂറ്റിയുടെ ഔഷധമാണ്. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലെങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ് എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക് ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.

ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇവ ബാലന്‍സ് ചെയ്താല്‍ തന്നെ രോഗ വിമുക്തി നേടാം. ഇതിനു സഹായിക്കുന്ന, ശരീരത്തിന് തണുപ്പു നല്‍കുന്ന ഒന്നാണു മുക്കുറ്റി. ഇതിനു പുറമേ വിഷ ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വിഷ ജീവികളുടെ കടിയേറ്റാല്‍ ഈ ഭാഗത്ത് ഇത് അരച്ചു പുരട്ടിയാല്‍ മതിയാകും.

നല്ലൊന്നാന്തരം പ്രമേഹ മരുന്നു കൂടിയാണിത്. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇത് കടയോടെ പറിച്ചെടുത്ത് കഴുകി വൃ്ത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഇതിന്റെ ഇലകള്‍ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലതാണ്.ഇത് അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കത്തില്‍ നിന്നും മോചനം നേടാം.