Home ആരോഗ്യം പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍; കോവിഡ് ചികിത്സയില്‍ നിന്ന് ഒഴിവാക്കി

പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍; കോവിഡ് ചികിത്സയില്‍ നിന്ന് ഒഴിവാക്കി

കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് കണ്ടെത്തലുമായി ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്‌നുകളാണ് രാജ്യം മുഴുവന്‍ നടന്നത്. എന്നാല്‍ ഇതിനിടയിലാണ് മാര്‍ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്.

പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോഗം വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയര്‍ന്നിരുന്നു. കോവിഡ് ബാധിതരെ മരണത്തില്‍ നിന്ന് രക്ഷിക്കാനോ ഗുരുതര രോഗമുള്ളവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആര്‍ കണ്ടെത്തിയിരിക്കുന്നത്.