Home അറിവ് വാട്സ്ആപ്പ് ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വാട്സ്ആപ്പ് ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ ബാൻ ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ് വീണ്ടും മുന്നറിപ്പി നൽകി. നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സു​ഗമമായി വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ കഴിയും.

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതിരിക്കുക : ജി.ബി വാട്സ്ആപ്പ്, വാട്സ്ആപ്പ് പ്ലസ്, വാട്സ്ആപ്പ് മോഡ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഓൺലൈൻ സ്റ്റാറ്റസ് മറച്ചു വെക്കുക പോലുള്ള സാധാരണ വാട്സ്ആപ്പിൽ ലഭ്യമാകാത്ത സൗകര്യങ്ങൾ നൽകുന്ന ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ പോളിസിക്ക് വിരുദ്ധമാണ്. അത് കൊണ്ട് തന്നെ ഈ ആപുകൾ ഉപയോഗിച്ചാൽ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടാം.

അനാവശ്യമായി സന്ദേശങ്ങൾ അയക്കാതിരിക്കുക: ആളുകളുടെ അനുവാദമില്ലാതെ അവരുടെ നമ്പറുകളിലേക്ക് വാണിജ്യ പരസ്യങ്ങളടങ്ങുന്ന സന്ദേശങ്ങൾ അയക്കുന്നത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും.

എന്നാൽ വാട്സ്ആപ്പ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ കുറച്ച് സമയത്തിന് ശേഷം അത് വീണ്ടെടുക്കാൻ കഴിയും. എന്നാൽ നയലംഘനം തുടർന്നാൽ അക്കൗണ്ട് തന്നെ നീക്കം ചെയ്യപ്പെടും.