Home വാണിജ്യം അമോഎൽഇഡി ഡിസ്‌പ്ലേ സവിശേഷതകളുമായി വൺപ്ലസ് 9ആർടി പുറത്തിറങ്ങി

അമോഎൽഇഡി ഡിസ്‌പ്ലേ സവിശേഷതകളുമായി വൺപ്ലസ് 9ആർടി പുറത്തിറങ്ങി

വ്യത്യസ്ഥ സവിശേഷതകളുമായി വൺപ്ലസ് 9ആർടി ചൈനയിൽ പുറത്തിറങ്ങി. ഫോൺ അവതരിപ്പിക്കും മുമ്പ് ചൈനീസ് കമ്പനി വെയ്ബോയിൽ പുതിയ സ്മാർട്‌ഫോണിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു.

120ഹെർട്‌സിന്റെ റിഫ്രഷ് നിരക്ക് നൽകുന്ന സാംസങ്ങിന്റെ ഇ4 അമോഎൽഇഡി ഡിസ്‌പ്ലേയാണ് വൺപ്ലസ് 9ആർടിയിൽ വരിക എന്നതാണ് വൺപ്ലസ് 9ആർടിന്റെ സവിശേഷതകളിൽ ഒന്ന്. ക്വാൽകോമിന്റെ ശക്തമായ സ്‌നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ് ഫോണിനു കരുത്ത് നൽകുക. കമ്പനിയുടെ മുൻനിര ഫോണുകളായ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയിലും ഇതേ പ്രോസസറാണ്.

ഫോണിൽ എൽപിഡിഡിആർ5 റാമും യുഎഫ്എസ് 3.1 സ്റ്റോറേജും ലഭിക്കും. 4,500എംഎഎച് ബാറ്ററിയാണ് ഫോണിൽ വരുന്നത്. ഇത് 65 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയ്ക്കുന്നു. ബോക്‌സിനുള്ളിൽ കമ്പനി ഈ ചാർജർ പാക്ക് ചെയ്യും.വൺപ്ലസ് 9ആർടിക്ക് പിന്നിലായി 50എംപി ക്യാമറ സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉണ്ടാവുക.

കമ്പനി പ്രസിദ്ധീകരിച്ച പുതിയ ടീസറുകളിൽ ഒന്നിൽ വൺപ്ലസ് 9ആർടി ചൈനയിൽ ഒക്ടോബർ 19ന് വിൽപ്പനയ്ക്കെത്തുമെന്നും ഒക്ടോബർ 13ന് പ്രീ-ഓർഡർ ആരംഭിക്കുമെന്നും വെളിപ്പെടുത്തുന്നു. പുതിയ വൺപ്ലസ് 9ആർടി സ്മാർട്ട്‌ഫോൺ കറുപ്പ്, ചാര എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാക്കുമെന്നും ടീസറുകൾ കാണിക്കുന്നു. വൺപ്ലസ് 9 ആർടി ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്നതിൽ കമ്പനി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.