Home പ്രവാസം അറുപതിന്റെ ചെറുപ്പവുമായി ദുബായ് എയർപോർട്ട്!!!

അറുപതിന്റെ ചെറുപ്പവുമായി ദുബായ് എയർപോർട്ട്!!!

പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് പുറത്തുവിട്ട 1960ലെ ദുബായ് വിമാനത്താവളത്തിന്റെ ചിത്രം അതിശയമുണർത്തുന്നതാണ്. ഒരു ടെർമിനൽ കെട്ടിടവും എയർ ട്രാഫിക് കൺട്രോൾ ടവറുമുള്ള ദുബായ് എയർപോർട്ട്. ചിത്രത്തിൽ ഏതാനും യാത്രാവിമാനങ്ങൾ കാണാം. ഇന്ത്യയുടെ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഒരു വിമാനവും ചിത്രത്തിലുണ്ട്. ആയിരങ്ങൾ മാത്രമായിരുന്നു അന്ന് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്.

എന്നാൽ ഇന്നോ?

നടപടിക്രമങ്ങളുടെ സമയം, കാത്തിരിപ്പു സമയം എന്നിവ കുറച്ചും പുതിയ സാങ്കേതികതകൾ നടപ്പാക്കിയും ദുബായ് വിമാനത്താവളം കുതിപ്പ് തുടരുകയാണ്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഡിസംബറിൽ 100 കോടി പിന്നിട്ടു. ഒരു ബില്യൺ യാത്രക്കാർ ദുബായ് വിമാനത്താവളം വഴി കടന്നുപോയതിന്റെ ആഘോഷവും നടന്നിരുന്നു.
1960 സെപ്തംബർ 30നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം 2019 ലേക്ക് കടന്നത് നേട്ടങ്ങളുടെ പുതിയ കണക്കുകളുമായാണ്. യാത്രക്കാരുടെ എണ്ണം അഭൂതപൂർവമായി വർധിച്ചെങ്കിലും വിവിധ കൗണ്ടറുകളിൽ നടപടികൾക്കായി യാത്രക്കാർ കാത്തിരിക്കേണ്ട സമയം 45 ശതമാനം കുറഞ്ഞു. കഴിഞ്ഞ നവംബറിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 69 ലക്ഷം പേരാണ്.

പ്രതിമാസം ശരാശരി 58 ലക്ഷം ബാഗേജുകളാണ് വിമാനത്താവളത്തിന്റെ 175 കിലോമീറ്റർ നീളമുള്ള ബാഗേജ് സംവിധാനത്തിലൂടെ കടത്തി വിടുന്നത്.

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഇന്ത്യ തന്നെയാണ്. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നത് ഇന്ത്യയിലേക്കാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും, മൂന്നാം സ്ഥാനത്ത് യു.കെ. യുമാണ് .