Home വാണിജ്യം വേനലിൽ ചൂടായി എയര്‍ കണ്ടീഷണര്‍ വിപണി…

വേനലിൽ ചൂടായി എയര്‍ കണ്ടീഷണര്‍ വിപണി…

ചൂട് കനത്തതോടെ സംസ്ഥാനത്തെ എസി വിൽപനയിൽ റെക്കോ‍ഡ് വർധന. വരും ദിവസങ്ങളില്‍ ഇനിയും വിൽപന വർധിക്കാനാണ് സാധ്യത.

കേരളത്തിലെ എയര്‍ കണ്ടീഷന്‍ വിപണിയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തോളം എസികൾ വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് 75 ശതമാനം വിൽപനയും നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷം ചൂട് കൂടിയതോടെ വില്‍പന റെക്കോര്‍ഡിലെത്തിയേക്കും. ഒരു ടണിന്‍റെ ഇൻവർട്ടർ എസിക്കാണ് ഡിമാൻഡ് കൂടുതല്‍. ഒന്നര ടൺ എസികളുടെ വിൽപനയിലും ഇപ്രാവശ്യം വര്‍ധനയുണ്ട്.

ചെറിയ തുകകളിലുള്ള ഇന്‍സ്റ്റാൾമെന്‍റുകളില്‍ എസി ലഭ്യമാകുന്നതും വിൽപന വർധിക്കുന്നതിന്റെ കാരണമാണ്. ഇതേ സമയം കൂളറുകൾക്ക് ആവശ്യക്കാർ കുറവാണ്. മധ്യ വർഗ്ഗ കുടുംബങ്ങളെ ലക്ഷ്യമിട്ട് ചെറിയ തുകകളിൽ വിവിധ മോഡൽ എസികൾ ലഭ്യമാക്കുകയാണ് കമ്പനികൾ. ഇതും വിൽപന വർധിക്കുന്നതിന് കാരണമാണ്. ചൂടിന് ശമനമില്ലാത്തതിനാൽ വരും ദിവസങ്ങളിലും വിൽപന വർധിക്കാനാണ് സാധ്യത.