Home വാണിജ്യം ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ഹാപ്പി ന്യൂസു’മായി ആമസോണ്‍- കേറ്റോ പദ്ധതി.

ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ഹാപ്പി ന്യൂസു’മായി ആമസോണ്‍- കേറ്റോ പദ്ധതി.

പ്രമുഖ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് ‘ആമസോൺ വിംഗ്സ്’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിംഗ്സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനും മറ്റുമായി പ്രചാരണങ്ങൾ സംഘടിപ്പിക്കാന്‍ കഴിയും.

‘ഇന്ത്യയിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അടിത്തറയാനുള്ളത്. എന്നാൽ സംരംഭങ്ങളുടെ വളർച്ചക്കും, നവീകരണത്തിനും, സാങ്കേതിക വിദ്യാ വിപുലീകരണത്തിനുമായി സാമ്പത്തിക ദൗർലഭ്യം നിലനിൽക്കുന്നു. ആമസോൺ വിംഗ്സിന്റെ വരവോടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനുമായുള്ള വലിയ അവസരമാണ് ലഭിച്ചിട്ടുള്ളത്’. ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കുന്നു.

ആമസോൺ വിംഗ്സ് മുഖേന ഏറ്റവും കുറഞ്ഞ തുകയായ 50,000രൂപമുതൽ വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി സമാഹരിക്കാൻ സാധിക്കും. ആമസോൺ സെല്ലർമാരുടെ ഭാഗത്തുനിന്നും പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ആമസോൺ സ്വീകരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ക്യാമ്പയിന്റെ ആദ്യാവസാനം കേറ്റോയിലെ വിദഗ്ധർ ആമസോൺ സെല്ലർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. കാമ്പയിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ ആമസോൺ സെല്ലർമാർക്ക് നൽകും.

‘ചെറുകിട സംരംഭകർക്ക്‌ അവരുടെ ബിസിനസ് വിപുലീകരണത്തിനും മറ്റുമായി എളുപ്പത്തിലും, സുഗമമായും, സുരക്ഷിതമായും സാമ്പത്തിക സമാഹരണം നടത്തുന്നതിനായി ആമസോണുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന്’ കേറ്റോ സഹ സ്ഥാപകനും, സിടിഒയുമായ സഹീർ അദേൻവാല വ്യക്തമാക്കി.

ആമസോൺ വിംഗ്സ് സംരംഭകരെ നൂതന ഉത്പന്ന വികസനത്തിന് മുൻകൈയെടുക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുന്നു.