Home Uncategorized കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം.

കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം.

കുവൈത്ത് വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അധികൃതർ പ്രത്യേകമായി സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദേശ പ്രകാരമാണ് അധ്യാപക ജോലിക്കു വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നത്. മന്ത്രാലയത്തിൽ കുവൈത്തിവത്കരണത്തിന്‍റെ ഭാഗമായി സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമി വ്യക്തമാക്കിയിട്ടുമുണ്ട്.